Today: 03 May 2024 GMT   Tell Your Friend
Advertisements
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു
Photo #1 - Europe - Otta Nottathil - shcengen_visa_rules_loosened_for_Indians
ബ്രസല്‍സ് : ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ദീര്‍ഘകാല ഷെങ്കന്‍ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ലഘൂകരിച്ചു. യുഎസിലേക്ക് 10 വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കിട്ടുന്നതിലും ബുദ്ധിമുട്ടായിരുന്നു ഇതുവരെ അഞ്ച് വര്‍ഷത്തേക്കുള്ള ഷെങ്കന്‍ വിസ കിട്ടാന്‍. വ്യവസായ ആവശ്യങ്ങള്‍ക്കും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും മറ്റും യൂറോപ്പിലെ ഷെങ്കന്‍ മേഖലയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ പല അപേക്ഷാ നടപടി ക്രമങ്ങളിലൂടെ കടന്നുപോകുകയും വിപുലമായ പേപ്പര്‍ വര്‍ക്കുകയും ചെയ്യുകയും ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കിയ പരിഷ്കരണത്തിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യക്കാര്‍ക്കായി വിസ കാസ്കേഡ് സ്കീമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്നു വര്‍ഷത്തിനിടെ രണ്ടു വട്ടം ഹ്രസ്വകാല വിസിറ്റ് വിസ നേടുകയും നിയമപരമായിത്തന്നെ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യക്കാര്‍ ഇനി രണ്ടു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി ലോങ് ടേം വിസയ്ക്ക് അര്‍ഹരായിരിക്കും. രണ്ടു വര്‍ഷം വിസ ലഭിച്ചവര്‍ക്ക് പാസ്പോര്‍ട്ടിനു മതിയായ സമയത്തേക്ക് സാധുത ഉണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തേക്കും വിസ അനുവദിക്കും. വിസ~രഹിത യാത്രയ്ക്കു തുല്യമായ സ്വാതന്ത്ര്യത്തോടെ ഈ കാലയളവില്‍ ഷെങ്കന്‍ മേഖലയിലുള്ള ഏതു രാജ്യത്തേക്കും ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം.

പൊതുവായ വിസ ചട്ടങ്ങളില്‍ ഇന്ത്യക്കാര്‍ക്കു മാത്രമായി ഇളവ് വരുത്താന്‍ ഏപ്രില്‍ 18 ന് യൂറോപ്യന്‍ കമ്മീഷന്‍ സ്വീകരിച്ച തീരുമാനമാണ് നടപ്പാകാന്‍ പോകുന്നത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ വിഷയത്തില്‍ എത്തിച്ചേര്‍ന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍. ഹ്രസ്വകാല ഷെങ്കന്‍ വിസ ലഭിക്കുന്നവര്‍ക്ക് 180 ദിവസ കാലയളവില്‍ തുടര്‍ച്ചയായി 90 ദിവസം വരെയാണ് ഷെങ്കന്‍ മേഖലയിലെ രാജ്യങ്ങളില്‍ താമസിക്കാന്‍ അനുമതി ലഭിക്കുക. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 25 രാജ്യങ്ങള്‍ ഉള്‍പ്പെടെ ആകെ 29 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെങ്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്.

ഇയു/ഇന്ത്യ കോമണ്‍ അജണ്ട ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റിക്ക് കീഴിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. യൂറോപ്യന്‍ യൂണിയന്റെ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യമാണ് ഇതിലൂടെ പ്രകടമാവുന്നത്.

ഏതൊരു 180~ദിവസ കാലയളവിലും പരമാവധി 90 ദിവസത്തെ ഹ്രസ്വ താമസത്തിനായി ഷെങ്കന്‍ വിസ ഉടമയെ ഷെങ്കന്‍ ഏരിയയില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്നു. വിസകള്‍ ലക്ഷ്യബോധമുള്ളതല്ല, എന്നാല്‍ അവ ജോലി ചെയ്യാനുള്ള അവകാശം നല്‍കുന്നില്ല. ജര്‍മനിയിലെ പുതിയ മൈഗ്രേഷന്‍ നിയമത്തിന്റെ പുതിയ വേര്‍ഷനില്‍ ഷെങ്കന്‍ വിസയില്‍ രാജ്യത്തെത്തിയാലും ഇത്തരക്കാര്‍ അഭ്യസ്തവിദ്യരാണെങ്കില്‍ ഒരു തൊഴില്‍ കണ്ടുപിടിച്ചാല്‍ അത് വര്‍ക്ക് പെര്‍മിറ്റായി മാറ്റി എടുക്കാനുള്ള അനുവാദം നല്‍കുന്നുണ്ട്.


2022 ല്‍ 5,41,000 ലധികം ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസകള്‍ അനുവദിച്ചു.
2022~ല്‍ മൊത്തം 6,71,928 ഇന്ത്യക്കാര്‍ ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിച്ചതായും അവരില്‍ 5,41,094 പേര്‍ക്ക് രേഖ അനുവദിച്ചതായും ഷെങ്കന്‍ വിസ സ്ഥിതിവിവരക്കണക്കുകളില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

വിസ അനുവദിച്ചവരില്‍ 2,96,964 പേര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിച്ചു, ബാക്കിയുള്ള അപേക്ഷകര്‍ക്ക് സിംഗിള്‍ എന്‍ട്രി വിസയാണ് ലഭിച്ചത്.

2023~ലെ ഡാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2022 നെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യക്കാര്‍ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അ്രനുമാനിയ്ക്കുന്നു.

ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ളിക്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, എസ്റേറാണിയ, ഗ്രീസ്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, ഹംഗറി, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ളോവേനിയ, സ്ളൊവാക്യ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവയ്ക്കൊപ്പം ഐസ്ലാന്‍ഡ്, ലിസ്ററന്‍സ്റൈ്റന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്.
- dated 23 Apr 2024


Comments:
Keywords: Europe - Otta Nottathil - shcengen_visa_rules_loosened_for_Indians Europe - Otta Nottathil - shcengen_visa_rules_loosened_for_Indians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ukraine_AI_spokesperson
യുക്രെയ്ന്‍ വിദേശ മന്ത്രാലയത്തിന് എഐ വക്താവ് Recent or Hot News
തുടര്‍ന്നു വായിക്കുക
ഇയു വിപുലീകരണത്തിന്റെ 20~ാം വാര്‍ഷികം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
whatsapp_dialler_feature_truecaller
ട്രൂകോളറിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സാപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
mdh_evereset_curry_powder_probe
രണ്ട് ഇന്ത്യന്‍ കറി പൗഡര്‍ ബ്രാന്‍ഡുകള്‍ക്കെതിരേ യൂറോപ്പില്‍ അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
belgium_new_immigration_law_may1
ബെല്‍ജിയത്തില്‍ മേയ് ഒന്നു മുതല്‍ വിദേശ തൊഴിലാളികള്‍ക്കായി പുതിയ കുടിയേറ്റ നിയമം Recent or Hot News
തുടര്‍ന്നു വായിക്കുക
spice_maker_everest_clarification
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശേഷം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ എവറസ്ററ് കമ്പനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us